About

കേരളം രാജ്യത്തിനുനൽകിയ സാമൂഹ്യപാഠങ്ങൾ നിരവധിയാണ്. ജാതിരഹിതമായും മതനിരപേക്ഷമായും ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചവരാണ് നമ്മൾ. ഒരിക്കൽ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച നാട് ഇന്നേറെ മാറിക്കഴിഞ്ഞു. വിവിധ ജാതിയിൽപ്പെട്ടവർക്ക് ഒരുമിച്ച് നടക്കാനോ, ഒരുമിച്ച് ഭക്ഷണം കഴിക്കാനോ, ജാതിയ്ക്കും മതത്തിനും അതീതമായി വിവാഹം കഴിക്കുന്നതിനെകുറിച്ച് ചിന്തിക്കാനോ കഴിയാതിരുന്ന ഭൂതകാലത്തെ പരാജയപ്പെടുത്താൻ കേരളത്തിന് സാധിച്ചു.

ദുരഭിമാനഹത്യകളുടെ വാർത്തകൾ പിറക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യത്തിനിടയിൽ, ഇവിടെയീ കേരളം ഇഷ്ടമുള്ള ഇണയെ നിർഭയം തിരഞ്ഞെടുക്കാൻ കഴിയുന്ന നാടായി വളർന്നിട്ടുണ്ടെങ്കിലും നമ്മെ ഭയപ്പെടുത്തുംവിധം ജാതീയമായ ദുരഭിമാനം ഒറ്റപ്പെട്ട സംഭവമെന്ന നിലയിലാണെങ്കിലും കേരളത്തിലും ഉണ്ടാകുന്നത് കാണാതിരിക്കാനാവില്ല. 'ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന ലക്ഷ്യം പൂർണതയിലെത്തിക്കാൻ നാം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്.

നിരവധി മാട്രിമോണിയൽ സൈറ്റുകളും വിവാഹ പത്രപരസ്യങ്ങളും നാം നിത്യേന കാണാറുണ്ട്. ഇതിൽ കൂടുതലും മതം, ജാതി, ഉപജാതി അടിസ്ഥാനത്തിലുള്ളതാണ്. നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌കരണമാണ് ഇതിലെല്ലാം പ്രകടമാകുന്നത്. ദൗർഭാഗ്യകരമാണ് ഈ അവസ്ഥ. ജാതിരഹിതവും മതനിരപേക്ഷവുമായ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഏതൊരാളുടെയും ഭരണഘടനാപരമായ അവകാശം കൂടിയാണ്. Read more

Free Registration

Simple to use

Socially Committed

Values Humanity